ഇറച്ചി അല്ലെങ്കിൽ ചിക്കൻ, നെയ്‌ച്ചോറ് എന്നിവ വേറെ തന്നെ പാചകം ചെയ്തെടുത്ത്, വേറെ വേറെ തന്നെ വിളമ്പുന്നതാണ് മാഞ്ഞാലിയിലെ രീതി.
ചേരുവകൾ
ചിക്കൻ – 1 കിലോ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മുളകു പൊടി – 1 ടീസ്പൂൺ
ചെറു നാരങ്ങാ നീര് അല്ലെങ്കിൽ വിനെഗർ – 2 ടേബിൾ സ്പൂൺ
ഉപ്പു ആവിശ്യത്തിന്
സവാള – 4
കറിവേപ്പില – ആവിശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി – ഒന്നര ടീപ്സൂണ്
കൈമ അരി – 5 കപ്പ്
മല്ലി പൊടി – 1 സ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മുളകു പൊടി – അര ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക് – ആവിശ്യത്തിന്
ഗരം മസാല – കാൽ ടീസ്പൂൺ
മല്ലി ഇല – ആവിശ്യത്തിന്
നെയ്യ് – 2 സ്പൂൺ
ഗ്രാമ്പു, പട്ട, ഏലക്ക – 2 അല്ലെങ്കിൽ 3
കശുവണ്ടി, കിസ്മിസ് – ആവശ്യാനുസരണം
പച്ചമുളക് – 2
കാരറ്റ് – ചിരകിയത് 1
വെള്ളം – 7 . 5 കപ്പ്
ഏലക്ക പൊടി – 1 ടീസ്പൂൺ
തക്കാളി – 2
വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകൾ എല്ലാം ഒരുമിച്ച് ചേര്‍ത്ത്, ഒരു മണിക്കൂർ മാറ്റി വെക്കുക.പിന്നീട് ഒരു ചട്ടിയിൽ, ചിക്കൻ ഇട്ടു, അതിലേക്കു ഒരു കപ്പു വെള്ളം ചേർത്ത് വേവിക്കുക. വെന്ത ശേഷം സ്റ്റോക്ക് മാറ്റി, ചിക്കൻ കുറച്ചു വെളിച്ചെണ്ണ ചേർത്ത് വറുത്തു മാറ്റി വെക്കുക
ഒരു ചട്ടിയിലേക്കു നെയ്യ് ഒഴിച്ച് ഒരു സവാള വറുത്തു മാറ്റി വെക്കുക. അതിലേക്കു തന്നെ കശുവണ്ടിയും, കിസ്മിസും ഇട്ടു വറുത്തു വെക്കുക. ഒരു അല്പം കൂടി നെയ്യ് ചേർത്ത് പട്ട, ഗ്രാമ്പു, ഏലക്ക, സവാള ചേർത്ത് വഴറ്റുക. സവാള ഒന്ന് നിറം മാറുമ്പോൾ ഇഞ്ചി,വെളുത്തുള്ളി അരച്ചതും പച്ചമുളകും, കാരറ്റും ചേർത്ത് ഇളക്കുക. അതിലേക്കു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. ആവശ്യത്തിന് അനുസരിച്ചു വെള്ളം ചേർത്ത് വേവിക്കുക.
വെള്ളം തിളച്ചു വരുമ്പോൾ അല്പം വിനാഗിരിയും, ഏലക്ക പൊടിയും ചേർക്കുക. ശേഷം കഴുകി വൃത്തിയാക്കിയ കൈമ അരി അതിലേക്കു ചേർക്കുക. മല്ലി ഇലയും, കറിവേപ്പിലയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. അരി മുക്കാൽ വെന്ത ശേഷം മാറ്റി വെച്ചിരിക്കുന്ന ചിക്കൻ സ്റ്റോക്ക് ചേർത്ത് മുഴുവനായി വേവിച്ചു എടുക്കാം.
ചിക്കൻ തയ്യാറാക്കാന്‍
ഒരു ചട്ടിയിലേക്കു എണ്ണ ഒഴിച്ച് ബാക്കി ഉള്ള സവാള ചേർത്ത് വഴറ്റുക. കറിവേപ്പില, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.
അതിലേക്കു തക്കാളി അരിഞ്ഞതും ചേർക്കുക. മഞ്ഞൾപൊടി, മുളകു പൊടി, മല്ലിപൊടി, ഗരം മസാല ചേർത്ത് ഒന്ന് അടച്ചു വെച്ച് പാചകം ചെയുക. പിന്നീട് അല്പം കുരുമുളക് പൊടിയും ചിക്കൻ സ്റ്റോക്കും ചേർത്ത് തിളപ്പിക്കുക.
വെള്ളം തിളച്ചു കഴിഞ്ഞാൽ ചിക്കൻ ചേർത്ത് ഗ്രേവി കട്ടിയാക്കി എടുക്കുക. അവസാനമായി മല്ലി ഇലയും, കുറച്ചു നെയ്യും ചേർക്കുക.
നെയ്‌ച്ചോറിൽ വറുത്ത സവാള, കശുവണ്ടി, കിസ്മിസ് എന്നിവ ഇട്ടു അലങ്കരിക്കുക. നെയ്ച്ചോറും, ചിക്കൻ ഗ്രേവിയും ചേർത്ത് വിളമ്പി ബിരിയാണി ആസ്വദിക്കാം.
content highlight: manjali-biriyani-recipe