ബ്രേക്ക് ഫാസ്റ്റിന് എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും ആരോഗ്യകരവുമായ ഊത്തപ്പം തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചേരുവകൾ
- എണ്ണ – പാകത്തിന്
- ദോശമാവ് – അര ലീറ്റർ
- സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
- മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിനു മുകളിൽ സവാള, തക്കാളി, പച്ചമുളക്, മല്ലിയില പാകത്തിന് ഉപ്പും ചേർത്ത്എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം.
STORY HIGHLIGHT: uthappam