കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72-കാരനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എന്നാല്‍, വീട്ടിലെത്തിയ ഉടന്‍തന്നെ പെണ്‍കുട്ടി തനിക്കേറ്റ ഉപദ്രവത്തെ കുറിച്ച് രക്ഷിതാക്കളോട് പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി.
STORY HIGHLIGHT: child sexual assault