Environment

പ്രാണികളിലെ സോംബി ഫംഗസ്, ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തം | zombie-fungus-the-weird-fungus-that-can-take-over-insects-brains

ഈ ഫംഗസ് തന്റെ അടുത്ത ഇരയെ കണ്ടെത്തുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്

പ്രാണികളുടെ ചെറുജീവികളുടെയും ‘നിയന്ത്രണം’ ഏറ്റെടുക്കുന്ന ഒരു വിചിത്രമായ ഫംഗസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഒരു ഗുഹയിലാണ് ഈ ‘സോംബി ചിലന്തികളെ’ ഗവേഷകര്‍ കണ്ടെത്തിയത്.ഒഫിയോകോര്‍ഡിസെപ്‌സ് എന്ന വിചിത്രമായ ഫംഗസാണ് പ്രാണികളെ ബാധിക്കുകയും അവയുടെ തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നത്. ഇത് ഫംഗസ് വ്യാപനമുണ്ടാകുന്ന രീതിയില്‍ പെരുമാറാന്‍ പ്രാണികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിലന്തികളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന, മനസ്സിനെ മാറ്റിമറിക്കുന്ന ഒരു പരാന്നഭോജിയെന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്.

2021ല്‍ ബിബിസിയുടെ വിന്റര്‍വാച്ച് എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് ഈ പരാന്നഭോജി ഫംഗസിനെ ആദ്യമായി കണ്ടെത്തിയത്. സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ബയോസയന്‍സസ് ഇന്റര്‍നാഷണല്‍ (സിഎബിഐ), ഡെന്‍മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പിന്നീട് ഈ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. ഫംഗസ് സിസ്റ്റമാറ്റിക്‌സ് ആന്‍ഡ് എവല്യൂഷന്‍ എന്ന ജേര്‍ണലില്‍ അവര്‍ ഇതിനെ കുറിച്ചുള്ള ഒരു പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പരാന്നഭോജി ഫംഗസിന്റെ ഗണത്തില്‍പ്പെട്ട ‘ജിബെല്ലുല ആറ്റന്‍ബറോയി’ എന്ന് പേരിട്ടിരിക്കുന്ന ഫംഗസിനെയാണ് ഇപ്പോള്‍ ചിലന്തികളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ ബാധിക്കുന്ന ജീവികളുടെ പെരുമാറ്റത്തെ ഉള്‍പ്പടെ സ്വാധീനിക്കാന്‍ ഈ വൈറസിന് സാധിക്കും. യൂറോപ്യന്‍ ഗുഹകളില്‍ കണ്ടുവരുന്ന ചിലന്തികളിലാണ് ഈ വൈറസ് കണ്ടെത്തിയത്. സാധാരണയായി ഒറ്റപ്പെട്ട ഗുഹകളില്‍ മാത്രം കണപ്പെടുന്നവയാണ് ഈ ചിലന്തികള്‍. എന്നാല്‍ ഫംഗസ് ബാധിക്കുന്നതോടെ ഇവ ഗുഹകള്‍ ഉപേക്ഷിച്ച് പുറത്തുവരാന്‍ തയ്യാറാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഫംഗസ് വ്യാപനമുണ്ടാകാന്‍ ഇത് കാരണമാകുന്നു. പുറത്തെത്തി കഴിഞ്ഞാല്‍ ഫംഗസ് ബാധിച്ച ചിലന്തിയുടെ ജീവന്‍ നഷ്ടപ്പെടുകയും, ശേഷം ഈ ഫംഗസ് തന്റെ അടുത്ത ഇരയെ കണ്ടെത്തുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു പ്രാണിയുടെ ശരീരത്തിലെ ചെറുരോമകൂപങ്ങളിലൂടെയാണ് വൈറസ് അകത്ത് പ്രവേശിക്കുന്നതെന്നാണ് കണ്ടെത്തല്‍. ശരീരത്തിനകത്തെത്തുന്ന വൈറസ് വ്യാപിക്കുകയും ജീവിയുടെ നാഡീവ്യവസ്ഥയുടെ വരെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച പ്രാണികള്‍ക്ക് അവയുടെ ചലനങ്ങളുടെ നിയന്ത്രണം വരെ നഷ്ടമാകുന്നു. ഈ പ്രാണികളുടെ ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് തന്നെ പരാന്നഭോജകള്‍ അവയുടെ വ്യാപനം ഉറപ്പാക്കിയിരിക്കുമത്രേ. വൈറസ് വാഹകരായ പ്രാണികള്‍ ചത്തുകഴിഞ്ഞാല്‍ ഫംഗസ് ഇവയുടെ ശരീരത്തിലൂടെ വളരുകയും ഇതില്‍ നിന്ന് കൂടുതല്‍ ബീജങ്ങളുണ്ടാകുകയും ഇവ കൂടുതല്‍ ജീവികളെ ബാധിക്കുകയും ചെയ്യും. ചിലന്തികള്‍, വണ്ടുകള്‍, ഉറുമ്പുകള്‍ തുടങ്ങി ചെറുപ്രാണികളെയാണ് പ്രധാനമായും ഈ ഫംഗസ് ബാധിക്കുക.

ജീവികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഈ ഫംഗസിന് കഴിയുന്നതെങ്ങനെയെന്ന പഠനത്തിലാണ് ഗവേഷകര്‍. ഇതുസംബന്ധിച്ചുള്ള കണ്ടുപിടുത്തം നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ നിര്‍ണായകമായേക്കും. നിലവില്‍ ചില ഒഫിയോകോര്‍ഡിസെപ്‌സ് സ്പീഷീസുകളെ പരമ്പരാഗത വൈദ്യത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഊര്‍ജവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യഗുണങ്ങള്‍ ഇവയ്ക്കുണ്ടെന്നാണ് വിശ്വാസം. ചിലന്തികളുടെ എണ്ണം നിയന്ത്രിക്കുന്നതിലും ഈ ഫംഗസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

STORY HIGHLIGHTS:  zombie-fungus-the-weird-fungus-that-can-take-over-insects-brains