Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയില്‍ – transgender woman

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. മാലിന്യ ടാങ്കറുകളിലെ ഡ്രൈവര്‍മാരായ ഷംനാസ്, ഫാസില്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടുറോഡില്‍ കമ്പിവടികൊണ്ടായിരുന്നു ഇരുവരും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി മാര്‍ദിച്ചത്.

പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHT: transgender woman