ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താക്കീതുമായി ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ഞങ്ങള്‍ ഡല്‍ഹിയില്‍ വിജയിച്ചിരിക്കുന്നുവെന്നും ഇനി 2026-ല്‍ പശ്ചിമ ബംഗാള്‍ പിടിക്കുമെന്നുമാണ് സുവേന്ദുവിന്റെ പ്രഖ്യാപനം.
കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണെന്നും മമതാ ബാനര്‍ജിക്കുള്ള താക്കീതായി സുവേന്ദു പറഞ്ഞു. ബി.ജെ.പിയുടെ മറ്റൊരു നേതാവായ സുകാന്ത മജുംദാറും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലേത് പോലെ തന്നെ ബി.ജെ.പിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പശ്ചിമ ബംഗാളും. 2026 ഏപ്രില്‍ മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നേതാക്കള്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്.
STORY HIGHLIGHT: bjp aims to challenge west bengal