പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു നാളെ തുടക്കം. ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളാണു മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചകോടിക്കു ശേഷമായിരിക്കും മോദി യുഎസിലേക്ക് യാത്ര തിരിക്കുക. ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ചടങ്ങിൽ അധ്യക്ഷത വഹിക്കും.
നാളെ ഉച്ചയ്ക്കു ന്യൂഡൽഹിയിൽ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിൽ എത്തും. തുടർന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഫെബ്രുവരി 12,13 തിയതികളിലാണ് യുഎസ് സന്ദർശനം.
STORY HIGHLIGHT: prime minister narendra modis france us visit begins