India

മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് തന്നെ; ഇത് അംഗീകരിക്കുന്നവരുമായി മാത്രം ചർച്ചയെന്ന് നേതാക്കള്‍ | tvk names vijay as cm candidate

നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി വി കെ

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. 2026 ല്‍ ടി വി കെ ഉള്‍പ്പെട്ട സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചര്‍ച്ചയെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി വി കെ വിവരിച്ചു. 2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണം.