ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച ഇന്ന്. എട്ടാം പതിപ്പാണ് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുക. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകൾ ആയിരിക്കും പരിപാടിയിൽ പങ്കെടുക്കുക.
സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തെരഞ്ഞെടുപ്പുകൾ, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പരിപാടിയിൽ നടക്കും. ദീപിക പദുകോൺ, വിക്രാന്ത് മാസ്സി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.