Kerala

ഇൻസ്റ്റഗ്രാം വഴി പരിചയം; പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് കഞ്ചാവ് നൽകി; രണ്ട് പേർ അറസ്റ്റിൽ | two arrested malappuram

കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്.