Recipe

കിടിലൻ ഇറ്റാലിയൻ ചീസ് ചിക്കൻ മോമോസ് ഉണ്ടാക്കാം | italian chees momos

തണുപ്പകറ്റാൻ ടിബറ്റൻ ജനത കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് ഇത്

മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിവസേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് ഇത്. ഗോതമ്പ് പൊടിയും മൈദയുമൊക്കെ ഉപയോഗിച്ച് ഇത് തയ്യാറാക്കാം. അകത്ത് ഫില്ലിങ്ങായി ച്ചക്കറികളോ, ബീഫോ, ചിക്കനോ വയ്ക്കുന്നവരുണ്ട്. വീട്ടിൽ തന്നെ പെട്ടെന്ന് ഇത് തയാറാക്കാൻ സാധിക്കും. എന്നാൽ കുറച്ച് വ്യത്യസ്തമായി ഒരു ഇറ്റാലിയൻ ചീസ് ചിക്കൻ മോമോസ് ഉണ്ടാക്കി നോക്കിയാലോ ?

ചേരുവകൾ

ചിക്കൻ
ഉപ്പ്
കുരുമുളകുപൊടി
സവാള
ഇഞ്ചി
വെളുത്തുള്ളി
ചോളം
മൊസറില്ല ചീസ്
വറ്റൽമുളക് ചതച്ചത്
ഒറിഗാനോ
ഉപ്പ്
ഗോതമ്പ് പൊടി
വെള്ളം

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കനിലേയ്ക്ക് അൽപ്പം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി 5 മിനിറ്റ് മാറ്റിവെയ്ക്കാം. ഒരു പാൻ​ അടുപ്പിൽ വെച്ചു ചൂടാക്കി ചിക്കൻ വേവിച്ചെടുക്കാം. ആവശ്യത്തിനു ഗോതമ്പ് മാവിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്ത വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കാം. വേവിച്ച ചിക്കനും പകുതി സവാളയും ചെറുതായി അരിഞ്ഞെടുക്കാം. ( ലഭ്യമെങ്കിൽ ചോപ്പർ ഉപയോഗിക്കാം). ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂൺ, ചോളം അര കപ്പ്, മൊസറില്ല ചീസ് അര കപ്പ്, വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ഒറിഗാനോ, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും അൽപം എടുത്ത് കട്ടി കുറച്ച് പരത്തി വട്ടത്തിൽ മുറിച്ചെടുക്കാം. ശേഷം മസാലകൾ ചേർത്ത ചിക്കൻ ഇതിനുള്ളിൽ വെച്ച് മോമോസിൻ്റെ ആകൃതിയിലാക്കി അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ ആവിയിൽ വേവിക്കാം.