Business

റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ…| record low of Rupee

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ

മുംബൈ: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

content highlight: record low of rupee

Latest News