മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മധുരപലഹാരങ്ങൾ ആയാലും എണ്ണ പലഹാരങ്ങൾ ആയാലും കഴിക്കാൻ പറ്റുന്ന സമയത്ത് കഴിക്കുന്നതാനും നല്ലത്. അത്തരത്തിൽ ഒരു മധുരപലഹാരം പരിചയപ്പെടാം, കേസർ പേഡ. ഉത്സവ അവസരങ്ങളിൽ ഉണ്ടാക്കുന്ന ഒരു ക്ലാസിക് മധുരപലഹാരമാണിത്. വളരെ കുറച്ച് ചേരുവകൾ മതി ഇത് തയാറാക്കാൻ.
ചേരുവകൾ
1. കുങ്കുമപ്പൂവ് – 15-16 നാര്
ചൂടുപാല്‍ – ഒരു വലിയ സ്പൂണ്‍
2. ഖോവ/മാവ – 200 ഗ്രാം
3. പഞ്ചസാര പൊടിച്ചത് – ആറു വലിയ സ്പൂണ്‍
4. ബദാം – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
കുങ്കുമപ്പൂവ് ഏതാനും മിനിറ്റ് പാലില്‍ കുതിര്‍ത്തു വയ്ക്കുക. നോണ്‍സ്റ്റിക് പാൻ ചൂടാക്കി ഖോവ/മാവ ചേര്‍ത്തു രണ്ട്–മൂന്നു മിനിറ്റ് മൃദുവാകും വരെ ഇളക്കണം. ഇതിലേക്ക് കുങ്കുമപ്പൂവും പാലും ചേര്‍ത്തിളക്കണം. നന്നായി യോജിച്ചു ചപ്പാത്തിമാവിന്റെ പാകമാകുമ്പോള്‍ വാങ്ങി പഞ്ചസാര ചേര്‍ത്തു നന്നായി കുഴയ്ക്കണം. ഇത് ഇടത്തരം വലുപ്പമുള്ള ഉരുളകളാക്കി കയ്യില്‍ വച്ചു മെല്ലേ അമര്‍ത്തണം. ഓരോ പേഡയുടെ മുകളിലും ഓരോ ബദാം വച്ച് അലങ്കരിക്കാം.