കൊച്ചി: മലയാള സിനിമ വ്യാവസായികമായി കടുത്ത പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘനടകളുടെ പ്രസ്താവനയ്ക്ക് ജനുവരിയില്‍ റിലിസായ സിനിമകളുടെ കലക്ഷന്‍ റിപ്പോര്‍ട്ടും നിര്‍മാണ ചെലവും പുറത്തുവിട്ട് നിര്‍മാതാക്കള്‍. 28 സിനിമകളുടെ കലക്ഷനും ചെലവുമാണ് ആദ്യം പുറത്തുവിട്ടത്.
ഇതില്‍ ‘ഹിറ്റ്’ എന്ന് സംഘടന പറയുന്നത് ‘രേഖാചിത്രം’ മാത്രമാണ്. ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്’, ‘പൊന്‍മാന്‍’, ‘ഒരു ജാതി ജാതകം’ എന്നിവ തീയറ്റര്‍ കൂടാതെ മറ്റ് ബിസിനസുകളില്‍ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നു പറയുന്നു. സിനിമാ ബജറ്റിന്റെ 60 ശതമാനം താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
‘നിര്‍മാതാവിന്റെ ചെലവില്‍ മ്യൂസിക് ചെയ്തിട്ട് അതിന്റെ അവകാശം നിര്‍മാതാവിന് കൊടുക്കാതെ മ്യൂസിക് ഡയറക്ടര്‍ക്ക് വാങ്ങിക്കൊടുക്കുകയാണ്. വിദേശ അവകാശം നായകര്‍ കൊണ്ടുപോകും. പിന്നെ നിര്‍മാതാവിന് എന്താണ് കിട്ടാനുള്ളത്. സിനിമയുടെ വിജയത്തില്‍ സംവിധായകനും നടനും നിര്‍മാതാവിനും കുട്ടുത്തരവാദിത്തമുണ്ടാകുമെന്നും കരാറുകള്‍ വേണം’ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു.
ജനുവരി ചിത്രങ്ങളില്‍ 2.5 കോടിക്ക് മുകളില്‍ മുടക്കുള്ളവയുടെ കലക്ഷന്‍
സിനിമ, ബജറ്റ് (ബ്രാക്കറ്റില്‍ തിയറ്റര്‍ ഷെയര്‍)
ഐഡന്‍ഡിറ്റി: 30 കോടി (3.5 കോടി)
ഒരുമ്പെട്ടവന്‍: 2.5 കോടി (3ലക്ഷം)
രേഖാചിത്രം: 8.56 കോടി (12.5 കോടി)
എന്ന് സ്വന്തം പുണ്യാളന്‍: 8.7 കോടി (1.2 കോടി)
പ്രാവിന്‍കൂട് ഷാപ്പ്: 18 കോടി (4കോടി)
ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്: 19 കോടി(4.25 കോടി)
പൊന്‍മാന്‍: 8.9 കോടി (2.5 കോടി)
ഒരു ജാതി ജാതകം: 5 കോടി (1.5 കോടി)
അം അഃ: 3.5 കോടി (30 ലക്ഷം)
അന്‍പോട് കണ്‍മണി: 3കോടി (25 ലക്ഷം)
ഫോര്‍ സീസണ്‍സ്: 2.5 കോടി (10,000 രൂപ)
ബെസ്റ്റി: 4.81 കോടി(20 ലക്ഷം)
പറന്നു പറന്നു പറന്നു ചെല്ലാന്‍: 3 കോടി (3.5 ലക്ഷം)
content highlight: Malayalam cinema collection