പാതിവില തട്ടിപ്പ് കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
രാഷ്ട്രിയക്കാരും, ഉദ്യോഗ്രസ്ഥരും ഉൾപ്പെട്ട കേസ് എന്നും സുരക്ഷ വേണം എന്നും പ്രതി അനന്തുകൃഷ്ണൻ കോടതിയിൽ പറഞ്ഞു. നാളെ ജാമ്യ അപേക്ഷ പരിഗണിക്കും. നിയമ നടപടികൾ പൂർത്തിയായ ശേഷം അപേക്ഷക്കർക്ക് പണം തിരികെ നൽകുമെന്ന് അനന്തുകൃഷ്ണൻ വ്യക്തമാക്കി. സിഎസ്ആർ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണെന്നും അത് നടന്നില്ല അതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തു പറയുന്നു.