Kerala

യുവാവ് പാറക്കുളത്തില്‍ മരിച്ച നിലയില്‍; ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു

കോട്ടയം കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്.

യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

Latest News