India

സംസ്ഥാനത്തെ റെയിൽവേ വികസനം; പദ്ധതി വൈകുന്നതിന് കാരണം ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസം, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് | union minister ashwini vaishnav

രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

ദില്ലി: ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

റെയിൽവേയുടെ വികസനത്തിന് 476 ഹെക്ടർ ഭൂമി ആവശ്യമാണ്. 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 2111.83 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. അങ്കമാലി – ശബരി പാതക്ക് 391.6 ഹെക്ടർ, എറണാകുളം – കുമ്പളം 2.61 ഹെക്ടർ, കുമ്പളം – തുറവൂർ 4.6 ഹെക്ടർ, തിരുവനന്തപുരം – കന്യാകുമാരി 7.8 ഹെക്ടർ, ഷൊർണൂർ – വള്ളത്തോൾ നഗർ 4.77 ഹെക്ടർ എന്നിങ്ങനെയാണ്  ഭൂമി വേണ്ടത്. റെയിൽവേ വികസനത്തിന് 2024-25 ൽ 3011 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലങ്കോട്- തൃശ്ശൂർ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു

content highlight : union-minister-ashwini-vaishnav-said-delay-in-land-acquisition-is-a-hindrance-to-railway-development-in-the-state