Recipe

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ സ്മൂത്തി കുടിക്കൂ | oats-smoothie-recipe

ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി

 

വേണ്ട ചേരുവകൾ

ഓട്‌സ്-1/2 കപ്പ്
ആപ്പിൾ-1 എണ്ണം
റൊബേസ്റ്റ് പഴം-1 എണ്ണം
ഈന്തപ്പഴം-3 എണ്ണം
പിസ്ത-8 എണ്ണം
ബദാം-5 എണ്ണം
പാൽ-1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചെറു ചൂടുവെള്ളത്തിൽ കുരുകളഞ്ഞ ഈന്തപ്പഴവും ഓട്സും ബദാമും 15 മിനുട്ട് നേരം കുതിർക്കാൻ മാറ്റിവയ്ക്കുക. ശേഷം ആപ്പിളും റോബസ്റ്റ പഴവും കുതിർത്ത ഓട്സും പാലും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. പിസ്ത വച്ച് അലങ്കരിക്കാവുന്നതാണ്. മധുര വേണമെങ്കിൽ തേൻ ചേർക്കാം. ഓട്സ് സ്മൂത്തി തയ്യാർ. ഡയറ്റ് നോക്കുന്നവർക്ക് മികച്ചൊരു സ്മൂത്തിയാണിത്.

content highlight: oats-smoothie-recipe