ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ചെറുതന രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണ പിള്ളയുടെ മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്.
ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷന് സമീപം ഞായർ രാത്രി 11 മണിയോടെയാണ് അപകടം. വെൽഡിങ് തൊഴിലാളിയായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ഹരിപ്പാട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ചിരുന്ന ഡിവൈഡറിൽ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു.
ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വസന്തകുമാരി, സഹോദരങ്ങൾ: രാജശ്രീ, വിജയശ്രീ.
content highlight : bike-crashed-into-divider-placed-on-road-in-connection-with-construction-of-national-highway