ഇന്ത്യയുടെ അഭിമാന ചാന്ദ്രദ്രൗത്യമായിരുന്നു ചാന്ദ്രയാൻ 3. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള നിറണായക കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ. ചാന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിലിറങ്ങിയ ശിവശക്തി പോയിന്റിനെ കുറിച്ചുള്ള പുതിയ കണ്ടെത്തലാണ് നിർണായകമായിരിക്കുന്നത്. വിക്രം ലാൻഡറിന്റെ ലാൻഡിംഗ് പോയിന്റ് ആയ ശിവശക്തി പോയിന്റിന് ഭൂമിയിയെ ജീവനോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. ഈ പ്രദേശത്തിന് ഏകദേശം 3.7 ബില്യൺ വർഷങ്ങൾ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഭൂമിയിൽ ആദ്യകാല ജീവജാലങ്ങൾ ഉദയം കൊണ്ടതിിന്റെ അതേപ്രായം എന്ന് കണക്കാക്കുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ആദ്യത്തെ ഭൂമിശാസ്ത്ര ഭൂപടം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) സംഘം. ശിവശക്തി പോയിന്റിലെ മൂന്ന് വ്യത്യസ്തമായ ഉപരിതലത്തെ വ്യക്തമാക്കിത്തരുന്നു. ഉയർന്നതും പരുക്കനുമായ പ്രദേശം, മിനുസമാർന്ന സമതലം, താഴ്ന്ന മിനുസമാർന്ന സമതലങ്ങളുമാണ് ഈ പ്രദേശത്തേത്. ഉയർന്ന പ്രദേശങ്ങളുള്ള പരുക്കൻ ഭൂപ്രദേശങ്ങളിൽ കുന്നുകളും പരുക്കൻ പ്രതലങ്ങളുമുള്ള പ്രദേശങ്ങളുമാണുള്ളത്. മിനുസമാർന്ന സമതലങ്ങളിൽ പരന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നു. താഴ്ന്ന മിനുസമാർന്ന സമതലങ്ങളിൽ താരതമ്യേന പരന്ന പ്രദേശങ്ങൾ തന്നെ ഉയരത്തിൽ ചെറിയ വ്യത്യാസങ്ങളോടെയാണ് കാണപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളുള്ള മിനുസമാർന്ന സമതലങ്ങളിലാണ് ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത്.
സമീപത്തുള്ള ഷോംബർഗർ ഗർത്തത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ പ്രദേശം മുഴുവൻ മൂടിക്കിടക്കുന്നതായി ശസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. ലാൻഡിംഗ് സൈറ്റ് അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള പാറക്കല്ലുകളാൽ മൂടപ്പെട്ടിരിക്കുകയകണ്. ലാൻഡിംഗ് സൈറ്റിന് 14 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന 540 മീറ്റർ പുതിയ ഗർത്തത്തിൽ നിന്നാണ് ഇവയിൽ ഭൂരിഭാഗവും ഉത്ഭവിക്കുന്നത്. കൂടാതെ, ലാൻഡിംഗ് സൈറ്റിന് പടിഞ്ഞാറ് 10 മീറ്റർ വീതിയുള്ള ഒരു ഗർത്തത്തിന് സമീപം ചെറിയ പാറക്കഷണങ്ങളും റോവറിന്റെ പര്യവേക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇറങ്ങിയത്.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളുടെ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടത്. ചാന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിൽ കാലുകുത്തിയതോടെ, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി. 2027 ൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ചന്ദ്രയാൻ -4 ദൗത്യത്തിന്റെ ഒരുക്കത്തിലാണ് ഇന്ത്യ ഇപ്പോൾ. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഒന്നിലധികം ബഹിരാകാശ പേടക മൊഡ്യൂളുകൾ ഉപയോഗപ്പെടുത്തി സങ്കീർണ്ണമായ രണ്ട് ഘട്ട വിക്ഷേപണ തന്ത്രം ഈ ദൗത്യത്തിൽ ഉൾപ്പെടും.
STORY HIGHLIGHTS: the-shivashakti-point-on-the-moon-is-as-old-as-life-on-earth