അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കരി പിടിച്ച സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നത്. എന്നാല്‍ അധികം കഷ്ടപ്പാടില്ലാതെ, വളരെ സിംപിളായി സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാനുള്ള ചില ടിപ്‌സുകളാണ് ചുവടെ
ബേക്കിങ് സോഡ
കരിപുരണ്ട പാത്രത്തില്‍ ബേക്കിംഗ് സോഡയുടെ പേസ്റ്റ് പുരട്ടി രാത്രി മുഴുവന്‍ വയ്ക്കണം. രാവിലെ കഴുകാന്‍നേരം കുറച്ച് ഡിഷ് വാഷിംഗ് സോപ്പ് ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ നീക്കം ചെയ്യാം
കോള
കരിപിടിച്ച പാനിലേക്ക് കുറച്ച് കോള ഒഴിക്കുക, പതുക്കെ തിളപ്പിക്കുക, തുടര്‍ന്നത് ചുടാറാനായി മാറ്റിവയ്ക്കണം. ആറിക്കഴിയുമ്പോള്‍ ഒന്ന് ഉരച്ചുകഴുകുക. കോള അസിഡിറ്റി ഉള്ളതിനാല്‍ ചട്ടികളിലെ കരിഞ്ഞപാടുകള്‍ കളയുന്നു.
നാരങ്ങയും ഉപ്പും
നാരങ്ങാനീരും ഉപ്പും മിക്സ് ചെയ്ത് കരിഞ്ഞ് പാടുവന്ന സ്റ്റീല്‍ പാത്രത്തില്‍ പരത്തുക. ഒരു 15 മിനിറ്റെങ്കിലും അങ്ങനെ ഇരിക്കട്ടെ. അതിനുശേഷം കുറച്ച് ഉപ്പ് കൂടി വിതറി കഴുകി കറ കളയുക.
തക്കാളി സോസ്
കരി പിടിച്ച ഭാഗത്ത് കുറച്ച് തക്കാളി സോസ് അല്ലെങ്കില്‍ ചതച്ച തക്കാളി അല്ലെങ്കില്‍ തക്കാളി സോസ് പുരട്ടുക, കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഉരച്ചുകഴുകിയാല്‍ തിളങ്ങുന്ന പാത്രം റെഡി
പാത്രം കഴുകുന്നതിനുള്ള സോപ്പ് തിളപ്പിക്കുക
ഡിഷ് വാഷിംഗ് സോപ്പ് ഉപയോഗിച്ച് നേരിട്ട് സ്‌ക്രബ്ബ് ചെയ്യുന്നതിനു പകരം സ്റ്റീല്‍ പാനില്‍ കുറച്ച് വെള്ളമൊഴിച്ച് സോപ്പും ചേര്‍ത്ത് തിളപ്പിക്കുക. തുടര്‍ന്ന് നല്ലതുപോലെ സ്‌ക്രബ് ചെയ്താല്‍ എല്ലാ കറകളും മാറും.
content highlight: steel plate kitchen