തിരുവനന്തപുരം: സിൽവർ ലൈനിൽ നിലപാട് കടുപ്പിച്ച് റെയിൽവേ. പാത ബ്രോഡ് ഗേജിൽ വേണമെന്നത് നയമാണ്. ഇക്കാര്യത്തിൽ വിലപേശൽ നടക്കില്ലെന്നും ദക്ഷിണ റയിൽവേ നിലപാടെടുത്തു. ഇതുസംബന്ധിച്ച കെ റെയിൽ – ദക്ഷിണ റെയിൽവേ അവസാന വട്ട ചർച്ചയുടെ മിനുട്സ് മീഡിയ വണിന് ലഭിച്ചു. സ്റ്റാൻഡേർഡ് ഗേജ് ബുള്ളറ്റ് ട്രെയിന് മാത്രമേ അനുവദിക്കൂവെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. അലൈൻമെന്‍റ് മാറ്റാമെന്ന് കെ-റെയിൽ റെയിൽവേ ബോർഡിനെ അറിയിച്ച വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ പുറത്തുവിട്ടിരുന്നു. തത്വത്തിൽ നൽകിയ അംഗീകാരം മാറ്റാൻ കഴിയുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നു. 180 കിലോ മീറ്ററിലധികം വേഗം അനുവദിക്കില്ല. ഇക്കാര്യം റെയിൽവേ സേഫ്റ്റി കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.