സ്ലിം ആയിട്ടുള്ള കൈയ്യലൊതുങ്ങുന്ന ഒരു കിടിലൻ ഫോണിനായി കാത്തിരിക്കുകയാണോ. ഇതാ നിങ്ങളുടെ കാത്തിരിപ്പിന് ഫെബ്രുവരി 17ന് വിരാമമാകും. വിവോ V50 അന്ന് ഇന്ത്യയിൽ എത്തും. മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടാണ് വിവോ V50 എത്തുന്നത്.
2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാകും V50 എന്ന് മുമ്പേ സൂചനകൾ ഉണ്ടായിരുന്നു. സ്ലീം ഡിസൈനിലെത്തുന്ന ഫോണിന് 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണ് V50 എന്നാണ് കമ്പനി പറയുന്നത്. നീല, ചാര, റോസ്, ചുവപ്പ് എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളിൽ ആകും ഫോൺ ലഭ്യമാകുക.
ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ ഉള്ള ഫോണിൽ സർക്കിൾ ടു സെർച്ച്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേഷൻ, എറേസ് 2.0, പോട്രെയിറ്റ് 2.0 എഡിറ്റിങ് ഫീച്ചറുകൾ തുടങ്ങിയ കിടിലൻ എഐ ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നത്. ഒ ഐ എസ് പിന്തുണയോടെയുള്ള 50 മെഗാപിക്സലിന്റെ മെയിൻ സെൻസർ, ഓറ ലൈറ്റ് ഫീച്ചറോടുകൂടിയ 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ, എന്നിങ്ങനെ ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്.
സ്നാപ്ട്രാഗൺ 7ജെൻ പ്രൊസസർ കരുത്തേകുന്ന V50 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ലാണെത്തുന്നത്. 90 വാട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ്. ഫ്ലിപ് കാർട്ടിലും ആമസോണിനും പുറമേ വിവോ ഇ സ്റ്റോറിലും ഫോൺ ലഭ്യമാകും.
content highlight: vivo V50