Business

തൊട്ടാൽ പൊള്ളും പൊന്ന് വില; ഇന്നത്തെ നിരക്ക് അറിയാം | gold rate today

പണിക്കൂലിയും മറ്റ് ടാക്സുകളും ഉൾപ്പടെ സ്വർണം വാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭീമമായ തുകകൾ നൽകേണ്ടിവരും

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. എല്ലാ ദിവസവും സ്വർണവിലയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റം വീണ്ടും വിലയിൽ മാറ്റമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. എന്നാൽ ഈ വിലയ്ക്കും ആഭരണങ്ങൾ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്സുകളും ഉൾപ്പടെ സ്വർണം വാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭീമമായ തുകകൾ നൽകേണ്ടിവരും.