വൈകീട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ മസാല വട ആയാലോ? കിടിലൻ സ്വാദിൽ ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- കടല പരിപ്പ് – 1 കപ്പ്
- കറുവപ്പട്ട – ചെറിയ കഷ്ണം
- പച്ചമുളക് – 3എണ്ണം
- വെളുത്തുള്ളി – 3 അല്ലി
- ഇഞ്ചി – ചെറിയ കഷ്ണം
- പെരുംജീരകം – 1 ടീസ്പൂണ്‍
- സവാള -1 അരിഞ്ഞത്
- കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്
- മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്
- കായപ്പൊടി – 1/8 ടീസ്പൂണ്‍
- ഉപ്പ് – 1/2 ടീസ്പൂണ്‍
- എണ്ണ – വറുക്കാന്‍ ആവിശ്യത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് 3 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇടുക. ഒരു മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക. അതിലേക്ക് കുതിര്‍ത്ത പരിപ്പ് പരിപ്പ് ചേര്‍ത്ത് കുറച്ച് തരുതരിപ്പായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.