ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശയുണ്ടാക്കിയാലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന തേങ്ങാപ്പാല്‍ ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- മൈദ- രണ്ട് കപ്പ്
- കോഴിമുട്ട – രണ്ടെണ്ണം
- പഞ്ചസാര- കാല്‍ കപ്പ്
- തേങ്ങാപാല്‍- 1 മുറി തേങ്ങയുടേത് (1 ഗ്ലാസ്)
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദപൊടിയില്‍ കോഴിമുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ പാകത്തിന് കലക്കുക. ഇത് ചൂടായ കല്ലില്‍ പരത്തി ദോശ ചുട്ടെടുക്കുക. ഒരു തവണ തിരിച്ചിട്ട ശേഷം പ്ലേറ്റിലേക്ക് മാറ്റിവെക്കാം. ഇങ്ങനെ ചുട്ടെടുക്കുന്ന ഓരോ ദോശയിലും തേങ്ങാ പാല്‍ അല്‍പാല്‍പമായി ഒഴിക്കുക. എന്നിട്ട് അതിനു മുകളില്‍ പഞ്ചസാരയും വിതറിയതിന് ശേഷം മടക്കിവെച്ച് കഴിക്കാം.