ഉച്ചയ്ക്ക് ഊണിന് മത്തി പൊരിച്ചത് ഉണ്ടെങ്കിൽ കുശാലായി. വെറൈറ്റി രീതിയിൽ മത്തി പൊരിച്ചാലോ? എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറിയ മത്തി – അര കിലോ
- പച്ച കുരുമുളക് – 1 ടേബിൾസ്പൂൺ
- വെളുത്തുള്ളി – അല്ലി
- കറിവേപ്പില – കുറച്ചു
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- ചെറിയ ഉള്ളി – 12
- പച്ചമുളക് – 8+8
- മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- പെരും ജീരകം – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന്
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മത്തി നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞെടുക്കുക. പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, 8 പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നന്നായി അരച്ച് വൃത്തിയാക്കിയ മത്തിയിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയിൽ ഇടുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തി ഇട്ട് തിരിച്ചും മറിച്ചും ഇടുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കാം. എല്ലാം കൂടി പൊരിച്ചെടുത്തു ചൂടോടെ വിളമ്പുക.