Kerala

ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നുപോയി; അർധരാത്രി കോഫി ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ, 2 പേർ പിടിയിൽ | man attack fried chicken shortage thamarassery

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ നൽകാത്തതിന്റെ പേരിൽ കോഫി ഷോപ്പിൽ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കൻ തീര്‍ന്നുപോയെന്ന് ജീവനക്കാർ അറിയച്ചു. ഇതിന്‍റെ പേരിൽ തര്‍ക്കം നടക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സനല്‍കി. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.