ഓട്സ് കൊണ്ടുള്ള ഉഴുന്ന വട ആരും കഴിച്ചുകാണില്ല. എളുപ്പം തയ്യാറാക്കാം വ്യത്യസ്തമായ ഓട്‌സ് ഉഴുന്ന് വട. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഓട്‌സ് – ഒരു കപ്പ്
- ഉഴുന്ന് – ഒരു കപ്പ്
- ഇഞ്ചി – 2 സ്പ്പൂണ്‍
- പച്ചമുളക് – 3 എണ്ണം
- കരിവേപ്പില – 2 തണ്ട്
- ഉപ്പ്- ആവശ്യത്തിന്
- സവാള ചെറുതായി അരിഞ്ഞത്- 1/4 കപ്പ്
- കുരുമുളക് – 1/4 സ്പ്പൂണ്‍
- സണ്‍ഫ്‌ളവര്‍ ഓയില്‍ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുക്കുക. ഓട്‌സ് ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം വെള്ളം ചേര്‍ക്കാതെ ഓട്‌സും, ഉഴുന്നും നന്നായി അരച്ച് എടുക്കുക അതിന്റെ കൂടെ തന്നെ ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കാം. അരച്ചമാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, കരിവേപ്പില, സവാള, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. അതിനുശേഷം മാവ് വടയുടെ രൂപത്തിലാക്കി എണ്ണയിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ ഓട്സ് ഉഴുന്നുവട തയ്യാറായി. ഇനി ഈ ഓട്സ് കട്ടൻചായയുടെ ഒപ്പം നല്ല ചൂടോടെ വിളമ്പാവുന്നതാണ്.