ഒരു വെറൈറ്റി മാമ്പഴ ചട്നി പരീക്ഷിച്ചാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാമ്പഴം ( തൊലി കളഞ്ഞത് ) – ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
- വെള്ളം- കാൽ കപ്പ്
- ഏലക്ക – പൊടിച്ചത് ( അര ടീസ് സ്പൂൺ )
- ഇഞ്ചി – ചതച്ചത് ( അര ടീസ് സ്പൂൺ )
- ഗ്രാമ്പു – പൊടിച്ചത് (കാൽ ടീസ് സ്പൂൺ )
- കറുകപ്പട്ട- പൊടിച്ചതെ ( കാൽ ടീസ് സ്പൂൺ)
- പഞ്ചസാര – ഒന്നര കപ്പ്
- വിനാഗിരി – 1 ടീസ്പൂൺ
- ചുവന്ന മുളക് പൊടി- 1/2 ടീസ്പൂൺ
- ജീരകം പൊടി- 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1/3 കപ്പ് വെള്ളം തിളപ്പിക്കുക. മാങ്ങ കഷ്ണങ്ങൾ ചേർത്ത് 4-5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. ഇതിലേക്ക് ഏലക്ക, ഇഞ്ചി, ഗ്രാമ്പൂ പൊടി, കറുവാപ്പട്ട പൊടി, പഞ്ചസാര എന്നിവ ചേർക്കുക. കഷ്ണങ്ങൾ നന്നായി വേവുന്നത് വരെ ഇളക്കി ചെറിയ തീയിൽ വേവിക്കുക. മിശ്രിതം കട്ടിയാകുമ്പോൾ വിനാഗിരിയും ഉപ്പും ചേർക്കുക. ഇളക്കി 4-5 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് മിശ്രിതം ഊഷ്മാവിൽ തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് ജീരകപ്പൊടിയും ചുവന്ന മുളകുപൊടിയും വിതറി നന്നായി ഇളക്കുക. മധുരവും ചൂടുമുള്ള മാങ്ങാ ചട്ണി തയ്യാർ