ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ തോരൻ ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന കണവ തോരന്‍ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കണവ അരിഞ്ഞത് ഇഞ്ചി തൊലി കളഞ്ഞ് ചതച്ചതും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പാകത്തിനു വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. കടുകു വറുത്തതില്‍ ഉഴുന്നിട്ട് ചുവന്ന നിറമാകുമ്പോള്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കണവ വേവിച്ചത് കുടഞ്ഞിടുക. തേങ്ങ മുളകുപൊടി ചേര്‍ത്ത് ഒന്നു ചതച്ച ശേഷം അതുകൂടി ചീനച്ചട്ടിയിലേക്ക് ഇടുക. ഒന്നുകൂടി ചേരുവകള്‍ വെന്തുപിടിക്കും വരെ ഇളക്കുക. ചൂടോടെ വിളമ്പുക.