Kerala

അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചത് തട്ടിക്കൊണ്ടുപോയി; അയൽവാസിയായ പതിനാറുകാരനടക്കം 2 പേർ പിടിയിൽ | adoor pocso case arrest

അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു പേര്‍ പിടിയിൽ. പ്രായപൂര്‍ത്തിയാകാത്തയാൾ ഉൾപ്പെടെയാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്.

അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.