Celebrities

എന്റെ ഫോട്ടോയും വീഡിയോയും എടുത്ത് പണിയാൻ നിൽക്കരുത്; താക്കീതുമായി നടി പാര്‍വ്വതി കൃഷ്ണ…| Actress Parvathy Krishna

ശക്തമായ ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി കൃഷ്ണ

നായികമാരുടെ ഫോട്ടോകളും വീഡിയോകളും മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനോട് പല നടിമാരും ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി കൃഷ്ണ. തന്റെ ഫോട്ടോഷൂട്ടിന്‍രെ ബിടിഎസ് വീഡിയോയിലെ ഒരു രംഗം മാത്രം എടുത്ത് സൂം ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയാണ് നടിയുടെ പ്രതികരണം

വളരെ സീരിയസ് ആയിട്ടും, അതുപോലെ തന്നെ വിഷമമുണ്ടാക്കിയതുമായിട്ടുള്ള ഒരു കാര്യം പറയുന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. പൊതുവെ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ഒക്കെ ചെയ്യുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ദിവസം ഒരു ബീച്ചിന്റെ ഫോട്ടോഷൂട്ട് ചെയ്ത സമയത്ത് പരമാവധി ക്ലീവേജും നേവലും കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. മറ്റൊന്നും കൊണ്ടല്ല, അതില്‍ ഞാന്‍ കംഫര്‍ട്ട് അല്ലാത്തതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യുന്നത്.

എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്റ് ദ ഷൂട്ട് വീഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ ഇട്ട സമയത്ത് ഒരു മീഡിയ ഏതോ ഒരു വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണുന്ന ഭാഗം സൂം ചെയ്ത്, ഷോട്‌സ് ആക്കി അവരുടെ മീഡിയാസില്‍ എല്ലാം ഇട്ടു. അവന്മാരുടെ അക്കൗണ്ട് ടെര്‍മിനേറ്റ് ചെയ്യേണ്ടതെല്ലാം ഞാന്‍ ചെയ്തു, ആ അക്കൗണ്ട് പോയി.

എനിക്കറിയില്ല എന്തുകൊണ്ടാണ് ആരും ഇതിനോട് പ്രതികരിക്കാത്തത് എന്ന്. എന്റെ വീഡിയോ ഇതു പോലെ പ്രചരിപ്പിയ്ക്കുന്നത് എനിക്കിഷ്ടമല്ല. ആരൊക്കെ ഈ രീതിയില്‍ വീഡിയോ ചെയ്യുന്നുണ്ടോ അതെല്ലാം ഞാന്‍ ടെര്‍മിനേറ്റ് ചെയ്യിപ്പിക്കും. അതിനുള്ളത് ഞാന്‍ ചെയ്യും. ആവശ്യമില്ലാതെ ആര്‍ക്കെങ്കിലും എന്നോട് കൊഞ്ചാനോ കുഴയാനോ വരാന്‍ താത്പര്യമുണ്ടെങ്കില്‍ എന്റെ വായിലിരിക്കുന്ന പച്ചത്തെറിയും അവര്‍ കേള്‍ക്കും.
അനാവശ്യമായി എന്റെ ഫോട്ടോകളോ വീഡിയോകളോ എടുത്ത്, അതില്‍ പണിയാന്‍ നിന്നാല്‍, നിങ്ങള്‍ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണിയല്ല, എന്റെ വ്യക്തി സ്വാതന്ത്ര്യം കൊണ്ട് പറഞ്ഞതാണ്. ഇതുപോലെ ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ നിയമപരമായി തന്നെ നേരിടും. വെറുതേ പറയുന്നതല്ല, നിയമപരമായി നേരിട്ടത് കൊണ്ടാണ് ഇന്ന് ആ അക്കൗണ്ട് പോയത്. ഇനി പണിതാല്‍, തിരിച്ച് ഞാന്‍ പണിയും- പാര്‍വ്വതി കൃഷ്ണന്‍ പറഞ്ഞു.