കുട്ടികളുടെ ഒന്നാം ക്ലാസ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കണ്‍വെന്‍ഷന്‍. കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിൻ്റെ സംസ്ഥാനതല കണ്‍വെന്‍ഷനാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കുട്ടികളോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ് ഈ നടപടിയെന്നും, ഇത്തരം സ്‌കൂള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനം സംഘടനയുടെ ശ്രദ്ധയില്‍പെടുത്തണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശീയ പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് പറഞ്ഞു.
ഇതിനെതിരെ നിയമം കര്‍ശനമാക്കണം. സംഘടന കേരളബാലവകാശ കമ്മീഷനേയും ദേശീയ ബാലവകാശകമ്മീഷനേയും കോടതിയേയും സമീപിക്കും. കാഞ്ഞങ്ങാട് മാണിക്കോത്ത് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ദേശീയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് സംഘടനയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9446652447 പൊതുജനം ഉപയോഗപ്പെടുത്തി സംഘടനയെ വിവരം അറിയിക്കണമെന്നും പൊതുജനസഹകരണം കൂടി ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി ജനറല്‍ പിടി ഉഷ അദ്ധ്യക്ഷത വഹിച്ചു.
സിടി മുഹമ്മദ് മുസ്തഫ , സി പി റഹീസ്, ടി അബ്ദുല്‍ സമദ്, ലക്ഷമണന്‍ നമ്പ്യര്‍, തുടങ്ങിയ ദേശീയ സമിതി അംഗങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിന്‍സെ്ന്റ് തൃശ്ശൂര്‍, ഫാദര്‍ ഡോ,ഷിന്‍ഡോ ചാലില്‍ ആലുവ, ഡോ, അനിതസുനില്‍ കൊല്ലം, റജീന മഹീന്‍ തിരുവനന്തപുരം, ഹാജറ മലപ്പുറം, ബഷീര്‍ ചാപ്പനങ്ങാടി, റഫീക്ക് കടാത്തുമുറി തൃശ്ശൂര്‍, അര്‍ഷാദ് ബിന്‍ സുല്‍ത്താന്‍ ഫാത്തിമ പാലക്കാട് , ജബ്ബാര്‍ പയ്യാറ്റില്‍ ഷാജി മഹീന്‍ തിരുവനന്തപുരം , ഹക്കീം പാലക്കാട്, പരീത് വലിയപറമ്പില്‍ എറണാകുളം, സക്കീര്‍ ഹുസൈന്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു.