ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കേരള സംസ്ഥാന ഘടകത്തിന്റെ കീഴില്‍ 2025 വര്‍ഷത്തെ എത്തിക്സ് കമ്മിറ്റി രൂപീകരിച്ചു. മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകിച്ചും ഐ.എം.എ. മെമ്പര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ മെഡിക്കല്‍ എത്തിക്സ് റെഗുലേഷനെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും, ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെ ഡോക്ടര്‍മാര്‍ക്കും, ചികിത്സാ സ്ഥാപനങ്ങള്‍ക്കും
എതിരായ പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കമ്മിറ്റി.
കേരളത്തിലെ ആധുനിക ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (Professional Conduct, Etiquette and Ethics) റെഗുലേഷന്‍സ്, 2002 പ്രകാരം അനുസരിക്കേണ്ട മര്യാദകളെയും നയങ്ങളെയും ലംഘിക്കുന്നുണ്ടോയെന്ന് പൊതുജനങ്ങളും ഡോക്ടര്‍മാരും ഇ-മെയില്‍ മുഖേനയോ (sharafkpdr@gmail.com, drvuseethi@gmail.com) അല്ലെങ്കില്‍ ഫോണ്‍ / വാട്ട്സ്ആപ്പ് മുഖേനയോ (9847372759, 9447196432) എത്തിക്സ് കമ്മിറ്റിയെ അറിയിക്കാം.
CONTNET HIGH LIGHTS; I.M.A. Kerala Ethics Committee 2025 formed: Chairman Dr. V.U. Siti