ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഇരുവരും ഇട്ട ലൈവാണ് വൈറലായി മാറിയത്. ഇപ്പോഴിതാ സൈബറിടത്താകെ പ്രചരിക്കുന്നത് പെണ്‍കുട്ടിയുടെ മറ്റൊരു വിഡിയോ ആണ്.
താന്‍ സാലറികിട്ടാനായി കാത്തിരിക്കുകയാണെന്നും കിട്ടിയാല്‍ ഏട്ടനുമായി പോകുമെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. ഏട്ടനെ ഞാന്‍ പിടിച്ചുവയ്ക്കില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിക്ക് വന്ന് കാണാം. എന്‍റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം. ഞാന്‍ എന്‍റെ ജീവിതമാണ് ജീവിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.
‘ചേച്ചിക്ക് എപ്പോള്‍ വേണെലും ചേട്ടനെ കാണാം. ഞങ്ങള്‍ അത്ര ഇഷ്ടപ്പെട്ടവരാണ്, ഞങ്ങളുടെ പിന്നാലെ വരരുത്, എന്‍റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം’ പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ യുവാവ് ഉപേക്ഷിച്ച വാര്‍ത്തയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് തന്നെ അവൻ പോയി. ഗുരുവായൂരായിരുന്നു. ഇവിടുന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും. മുസ്ലീമായി മതപരിവർത്തനം ചെയ്യും’- എന്നൊക്കെ പെൺകുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ വാസ്തവമെന്താണെന്ന് വ്യക്തമല്ല. ഒരു മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.