Kerala

കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ 99 വയസുകാരി കിണറ്റിൽ വീണു | woman fell down in well

വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയെ കൈയ്യിൽ ചുമന്നാണ് റോഡിലേക്ക് പോയത്.

പത്തനംതിട്ട: 99 വയസുകാരി കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറ്റിൽ വീണത്. ആറന്മുള തെക്കേമലയിൽ ആണ് സംഭവം. കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീഴുകയായിരുന്നു. അയൽവാസികളും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു.

വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയെ കൈയ്യിൽ ചുമന്നാണ് റോഡിലേക്ക് പോയത്. ഇവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.