Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരീക്ഷയ്ക്ക് പോയ പത്തൊൻപതുകാരന് ദാരുണാന്ത്യം | bike bus collision in kunnamkulam

തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയൽ ജസ്റ്റിനാണ് (19) മരിച്ചത്. ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഷോണി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.