Kerala

മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്നുമായി “അമുൽ ” | amul homepathic medicine

വൈറൽ രോഗങ്ങൾ ചികിത്സിക്കാൻ സാധിക്കുന്നു എന്നുള്ളത് ഈ മരുന്നുകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്

അകിടുവീക്കം, പ്രസവ സംബന്ധമായ രോഗങ്ങൾ, മൃഗങ്ങളിൽ ഉണ്ടാകുന്ന ഡെങ്കിപ്പനി, വാതരോഗങ്ങൾ ഫുട്ട് ആൻഡ് മൗത്ത് രോഗം, ലംബി സ്കിൻ, വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങൾ, പ്രസവ സംബന്ധമായ രോഗങ്ങൾ, തുടങ്ങി 21 രോഗങ്ങൾക്ക് പരിപൂർണ്ണ ചികിത്സയുമായി അമുൽ ഹോമിയോ ചികിത്സാരംഗത്ത്. ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും മൃഗ ചികിത്സയ്ക്കായി മറ്റു മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതിനാണ് അമുൽ ഹോമിയോ രംഗത്ത് എത്തിയിരിക്കുന്നത്.

ചികിത്സയ്ക്കുശേഷം പാർശ്വഫലമില്ലാതെ പാലുൽപ്പാ ദനം പൂർണ്ണ തോതിൽ പുനഃസ്ഥാപിക്കുന്നതോടൊപ്പം മിതമായ നിരക്കിൽ ചികിത്സ നൽകാൻ സാധിക്കുന്നു എന്നുള്ളതും ഈ മരുന്നുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു.

എല്ലാ രോഗങ്ങളും പ്രത്യേകിച്ച് വൈറൽ രോഗങ്ങൾ ചികിത്സിക്കാൻ സാധിക്കുന്നു എന്നുള്ളത് ഈ മരുന്നുകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. കേരളത്തിൽ എല്ലാ ഗ്രാമങ്ങളിലും മൃഗങ്ങളിൽ ഈ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുകയും അമുൽ മരുന്ന് ഉൽപ്പന്നങ്ങൾ കർഷകർക്ക് കിട്ടുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി പ്രസിഡന്റ് ഡോക്ടർ ഇസ്മായിൽ സേട്ട് , സെക്രട്ടറി കിരൺ ചാന്ത് എന്നിവർ ആവശ്യപ്പെട്ടു