Box Office

വിറ്റത് 73120 ടിക്കറ്റുകള്‍, ‘തണ്ടേല്‍’ ആഗോളതലത്തില്‍ നേടിയ കളക്ഷന്റെ കണക്കുകൾ പുറത്ത്

തിങ്കളാഴ്‍ച മാത്രം തണ്ടേലിന്റെ 73120 ടിക്കറ്റുകള്‍ വിറ്റിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സായ് പല്ലവി നായികയായി വന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തിങ്കളാഴ്‍ച മാത്രം തണ്ടേലിന്റെ 73120 ടിക്കറ്റുകള്‍ വിറ്റിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നടി സായ് പല്ലവിയുടെ തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആഗോളതലത്തില്‍ തണ്ടേല്‍ സിനിമ 64 കോടിയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്‍ച പരീക്ഷ പാസ്സായിരിക്കുകയാണ് തണ്ടേല്‍.

സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി ഉള്ളത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ചിത്രത്തിന് ലഭിക്കുന്ന തുക  പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേല്‍ പ്രതീക്ഷ നിറവേറ്റുന്ന ഒന്നായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സായ് പല്ലവി നായികയായി മുമ്പ് വന്ന അമരനും വൻ വിജയമായി മാറിയിരുന്നു. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരും സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്.

content highlight : sai-pallavi-starrer-thandel-collection-report-out

Latest News