Music

റാപ്പിനു ചുവട് വച്ച് ക്രൈസ്തവ സന്യാസിനികൾ; ശ്രദ്ധ നേടി ‘ഇറ്റ്സ് യു ആൻഡ് മി’ | rap song released

ഇതാദ്യമായാണ് പൂർണമായും ക്രൈസ്തവ സന്യാസിനികൾ അഭിനയിച്ച ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്.

ക്രൈസ്തവ സന്യാസിനികൾ അഭിനയിക്കുകയും, കപ്പൂച്ചിൻ പുരോഹിതൻ സംവിധാനം ചെയ്യുകയും ചെയ്ത ‘ഇറ്റ്സ് യു ആൻഡ് മി’ (IT’S YOU AND ME) എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറങ്ങി. ഇതാദ്യമായാണ് പൂർണമായും ക്രൈസ്തവ സന്യാസിനികൾ അഭിനയിച്ച ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്.

ചടുലമായ സംഗീതവും വേഗത്തിൽ പറഞ്ഞു പോകുന്ന വരികളുമാണ് റാപ്പ് സംഗീതത്തിന്റെ പ്രത്യേകത. ആഫ്രോ-അമേരിക്കൻ വംശജരുടെ ഇടയിൽ വളരെ ജനപ്രിയമാണ് ഇത്. ‘ഇറ്റ്സ് യു ആൻഡ് മി’ എന്ന ഗാനത്തിൽ അണി നിരക്കുന്നത് നോർത്ത്-ഈസ്റ്റ് ഇന്ത്യയിലെ എസ്.എം.എം.ഐ സഭയിലെ ക്രൈസ്തവ സന്യാസിനികളുടെ സംഘമാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഫാ.ജോബിസ് കപ്പുച്ചിനാണ്. ക്രൈസ്തവ വിശ്വാസത്തെയും റാപ്പ് സംഗീതത്തെയും ഇടകലർത്തി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലൻ ഷോജിയാണ്. വരികൾ വിഷ്ണു സുധൻ. ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ: രാജേഷ്  കുടമാളൂർ. എഡിറ്റിങ്: ശ്രീജേഷ് ശ്രീധരൻ. കൊറിയോഗ്രാഫി: ജിതിൻ വക്കച്ചൻ. പി.ആർ.ഒ: അക്ഷയ് പ്രകാശ്. ഡിജിറ്റൽ പ്രൊമോഷൻ അഖിൽ വിഷ്ണു വി.എസ്.

content highlight : its-you-and-me-nun-rap-song-released

Latest News