Tech

ഗൂഗിൾ മെസേജിലൂടെ ഇനി വാട്ട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്യാം: എങ്ങനെയെന്ന് അറിയാം… | new goolgle feature

Google Meet ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും ഉപഭോക്താക്കൾക്ക് വീഡിയോ കോൾ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

ഗൂഗിള്‍ മെസേജ് ആപ്പിലൂടെ വാട്സാപ് വീഡിയോകോള്‍ ചെയ്യാന്‍ സാധിക്കുമോ? നിര്‍ണായക അപ്ഡേറ്റ് പുറത്തിറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മെസേജ് ആപ്പില്‍ നിന്ന് നേരിട്ട് വാട്സാപ് വീഡിയോ കോളുകള്‍ നടത്താന്‍ സാധിക്കും. വീഡിയോ കോള്‍ വരുമ്പോള്‍ ആപ്പുകൾ സ്വിച്ച്  ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുമെന്നും വീഡിയോ കോളിംഗ് എന്നത്തേക്കാളും സൗകര്യപ്രദമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആപ്പിന്‍റെ കോഡിനുള്ളിൽ ഈ ഫീച്ചർ കണ്ടെത്തി, ഉപകരണത്തിൽ Google Meet ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും ഉപഭോക്താക്കൾക്ക്  വീഡിയോ കോൾ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

ഈ പുതിയ ഫീച്ചറിന്‍റെ സൂചനകള്‍ ആപ്പിന്‍റെ കോഡില്‍ കണ്ടെത്തിയതായാണ് വിവരം.ഇതിലൂടെ ഡിവൈസില്‍ ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് വീഡിയോ കോൾ നടത്താന്‍ വേഗത്തിലൊരു ഓപ്ഷൻ ലഭ്യമാകും. ഗൂഗിളിന്‍റെ സ്വന്തം മെസേജിങ് ആപ്പില്‍ വീഡിയോ കോളിങ് അനുഭവം മെച്ചപ്പെടുത്തുകയാണ് ഈ പുതിയ അപ്ഡേറ്റിന്‍റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ മെസേജിന്‍റെ 20250131 പതിപ്പിലെ കോഡിനുള്ളിൽ ഒരു ഹിഡൻ ഫ്ലാഗ് ആക്ടിവേറ്റ് ചെയ്തപ്പോൾ ഈ സവിശേഷത കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഇത് ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമല്ല.

ഈ ഫീച്ചര്‍ പ്രകാരം വീഡിയോകോള്‍ വരുമ്പോള്‍ വാട്സാപിലേക്ക് റീഡയറക്‌റ്റ് ചെയ്യാതെ നേരിട്ട് ഗൂഗിള്‍ മെസേജ് ആപ്പില്‍ത്തന്നെ ഫുൾ-സ്ക്രീൻ മോഡിൽ വീഡിയോ കോൾ തുറക്കാനാകും. ഈ സവിശേഷത വ്യക്തിഗത സംഭാഷണങ്ങള്‍ക്കായാണ്  ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് കോളുകള്‍ ലഭ്യമല്ല. ഗ്രൂപ്പ് കോളുകൾക്കായി ശ്രമിക്കുമ്പോൾ ഗൂഗിള്‍ മീറ്റ് വഴിയുള്ള വീഡിയോ കോള്‍ മാത്രമേ സാധ്യമാവുകയുള്ളൂ. പുറത്തുവിട്ട സ്ക്രീന്‍ഷോട്ടുകള്‍ പ്രകാരം ഗൂഗിള്‍ മെസേജില്‍ വീഡിയോ കോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്സാപ് വഴി വീഡിയോകോള്‍ ചെയ്യാനുള്ള നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്കേ ഈ പ്രോംപ്റ്റ് കാണാന്‍ സാധിക്കുകയുള്ളൂ. വാട്സാപ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കിലും വാട്സാപ് വീഡിയോ കോള്‍ പോപ്– അപ് കാണിക്കില്ല.ഗൂഗിള്‍ ഇതുവരെ ഈ ഫീച്ചര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ഭാവിയില്‍ ഫീച്ചറില്‍ പ്രകടമായ പല മാറ്റങ്ങളും ഉണ്ടായേക്കാം.പൊതുജനങ്ങൾക്ക് ലഭ്യമാകുമ്പോള്‍ ഗൂഗിള്‍ മെസേജസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

content highlight :google-messages-could-soon-let-you-make-whatsapp-video-calls