ബ്രേക്ഫാസ്റ് ഹെൽത്തി ആക്കിയാലോ? ഉണ്ടാക്കാം അടിപൊളി റാഗിപുട്ട് | breakfast

റാഗി കൊണ്ട് പുട്ട്

കാത്സ്യം, അയേൺ, വിറ്റാമിൻ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് റാഗി. അത്തരത്തില്‍ റാഗി കൊണ്ട് പുട്ട് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

റാഗി പൊടി -2 കപ്പ്
തേങ്ങ -1 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ വെള്ളം -1 കപ്പ്

തയ്യാറാക്കുന്ന വിധം

റാഗിപ്പൊടി ആവശ്യത്തിന് തേങ്ങ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ഇഡ്ഡലി പാത്രത്തിലേയ്ക്ക്  തുണി വിരിച്ചതിനുശേഷം അതിലേയ്ക്ക് റാഗിയുടെ പൊടി ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെയും ചിരട്ടപ്പുട്ട് ആയിട്ടുമൊക്കെ ഇത് തയ്യാറാക്കാവുന്നതാണ്.

content highlight : healthy-ragi-puttu-recipe