കുംഭ മേളയിലെ മാഗി പൂര്‍ണിമ ദിവസമായ ബുധനാഴ്ച പ്രധാനസ്‌നാനം നടക്കാനിരിക്കേ ട്രാഫിക് മുന്നറിയിപ്പുകളുമായി ഭരണകൂടം. സ്‌നാനത്തിനായെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സര്‍വീസുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രയാഗ് രാജിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തേ പ്രയാഗ്‌രാജില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഹാറിലെ റോഹ്താസ് ദേശീയപാതയില്‍ 10 കിലോമീറ്ററോളം വാഹനങ്ങള്‍ കുരുക്കിലായി. യാത്രക്കാര്‍ക്ക് രാത്രിയും പകലുമെന്നില്ലാതെ റോഡുകളില്‍ കഴിയേണ്ടിവരുന്ന സ്ഥിതിയുമുണ്ടായി. ജനങ്ങള്‍ക്ക് നല്‍കുന്ന ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
10,000 ഏക്കറിലാണ് മഹാകുംഭ നഗര്‍ എന്ന താത്കാലിക നഗരം ഒരുക്കിയിരിക്കുന്നത്. നല്‍കുന്ന മുന്നറിയിപ്പുകള്‍ക്കനുസരിച്ച് മാത്രമേ യാത്ര പുറപ്പെടാവൂ എന്നും അറിയിപ്പുണ്ട്.
STORY HIGHLIGHT: maha kumbh mela no vehicle zone