യുവതിയെ പിന്തുടർന്ന് തടഞ്ഞുനിർത്തി ശരീരത്ത് പെട്രോളൊഴിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ മുപ്പത്തടം കൊല്ലം കുന്ന് അലിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുസി കോളജിന് സമീപത്തുവച്ച് തടഞ്ഞുനിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് യുവതി സമീപത്തുള്ള വീട്ടിൽ അഭയം തേടി.
STORY HIGHLIGHT : man arrested in petrol attack case