ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ വിദ്യാർത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ 5 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും മൂന്നാം വർഷ വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: complaint of ragging