പാലോട് കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ ആണ് മരിച്ചത്. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ ആണ് കത്തിയത്. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. നാളെ ഇൻക്വസ്റ്റ് നടപടികൾ നടത്തും. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
STORY HIGHLIGHT: car burnt man died