പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് ബദാം. ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമിലടങ്ങിയിട്ടുണ്ട്. ബദാം പതിവായി കഴിയ്ക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും ഒരു പിടി ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. എന്നാൽ പലരും കുതിർത്ത ബദാമിന്റെ തൊലി കളഞ്ഞു കഴിക്കാറാണ് പതിവ്. ബദാം തൊലിയോടെ കഴിക്കുമ്പോൾ അതിന് അനേകം ഗുണങ്ങളുണ്ട്.
ബദാമിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയാൻ ഇത് ഉത്തമമാണ്. ഒരു പിടി ബദാമിൽ ഏകദേശം 4-5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായകമാണ്. ബദാം തൊലിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളുമുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയും കുറക്കുന്നു.
ബദാം തൊലിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബദാം തൊലിയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹ രോഗികൾക്ക് വളരെ പ്രയോജനകരമാണ്.