Health

ഉണക്കമുന്തിരി വെള്ളം നല്ലതാണോ ?

ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പായസത്തിലോ മറ്റ് പലഹാരങ്ങളിലോ രുചിക്കായി ചേര്‍ക്കുന്നതിനപ്പുറം ഉണക്കമുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാല്‍ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും. ഇതിലടങ്ങിയിരിക്കുന്ന മിനറൽസ്, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻസ്, അയൺ എന്നിവ ചർമ്മത്തിന് തിളക്കം, മികച്ച ദഹനം, വിളർച്ച എന്നിവയ്ക്ക് സഹായകമാണ്.

ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളപ്പെടുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും. കരളിനെ ശുദ്ധീകരിക്കാനും ഇത് വളരെ നല്ലതാണ്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയുകയും വയറ്റിനുള്ളിലെ ആസിഡ് നിയന്ത്രിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷിക്ക് വളരെ ഉത്തമമായ മുന്തിരി വെള്ളം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിൽ അയണിന്റെ അളവ് കുറവുള്ളവർക് ഇത് ഏറെ ഗുണകരമാണ് കൂടാതെ രക്തം വർധിപ്പിക്കാനും ഈ വെള്ളം കുടിക്കാവുന്നതാണ്.

ഉയർന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ വെള്ളം മുഖക്കുരു തടയുകയും , ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെച്ച ഉണക്കമുന്തിരി അതിരാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. ഇതിലൂടെ ശരീര ഭാരം കുറയ്ക്കാനും, അനീമിയ പോലെയുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി വെള്ളം എങ്ങനെ ഉണ്ടാക്കാം

ചേരുവകൾ:

2 കപ്പ് വെള്ളം (400 മില്ലി)

150 ഗ്രാം ഉണക്കമുന്തിരി

വെള്ളം തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കമുന്തിരി ചേർക്കുക. തുടർന്ന് 20 മിനിറ്റ് തിളപ്പിക്കുക. ശേഷം രാത്രി മുഴുവൻ അടച്ചു വെക്കുക.

രാവിലെ ഉണക്കമുന്തിരിയിൽ നന്നായി ഉടക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. എന്നിട്ട് വെള്ളം ചൂടാക്കുക. നല്ല ചൂടോടെയോ ഇളം ചൂടോടെയോ വെള്ളം കുടിക്കാം. പക്ഷേ രാവിലെ ഉണക്കമുണര്‍ന്ന ഉടനെ വെറും വയറ്റില്‍ വേണം ഇത് കുടിക്കാനെന്ന് മാത്രം. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോ മരുന്ന് കുടിക്കുന്നവരോ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.