Business

സ്വര്‍ണവില കുത്തനെ താഴോട്ട്; ഇതാണോ പറ്റിയ സമയം ? | gold rate today kerala price falls

വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്നലെയും ഇന്നും താഴ്ന്നു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്.

ഇന്നലെ 64,480 എന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ[എ കരുത്താർജിച്ചതോടെയാണ് ഇന്നലെ സ്വർണവില പരിഷ്കരിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്. വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.